നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവല്ല: തിരുവല്ല നിരണത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിരണം കാണാത്ര പറമ്പിൽ രാജീവ് ആണ് തൂങ്ങി മരിച്ചത്. 2022 ഏപ്രിൽ 10 ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂ‍ർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർഷിക ആവശ്യങ്ങൾക്കായി രാജീവ് ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പത്ത് ഏക്കർ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് വായ്പയും എടുത്തിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം വ്യാപക കൃഷിനാശം ഉണ്ടായി. സർക്കാർ നൽകിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉൾപ്പെടെയുള്ള കർഷകർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്. ഇക്കുറി പെയ്ത വേനൽ മഴയിലും രാജീവിന്‍റെ കൃഷിയിയിടത്തിൽ കനത്ത നാശമാണ് ഉണ്ടായത്.

Share
അഭിപ്രായം എഴുതാം