റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർ.ജെ അംബിക കൃഷ്ണയുടെ അഖിലേന്ത്യാ ബൈക്ക് റൈഡ് ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

April 12, 2022 - 4:40 pm

വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചുകൊണ്ടും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും റെയിൻബോ എഫ്.എം ആർ.ജെ അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യാ ബൈക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു. സമൂഹത്തിന് വലിയ സന്ദേശമാണ് ഈ യാത്രവഴി അംബിക നൽകുന്നതെന്നും  യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും ഫ്ലാഗ് ഓഫ് ചടങ്ങിൽ കളക്‌ടർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30 ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പത് .

ആകെ 50 ദിവസത്തോളം നീണ്ടു നിൽക്കുന്ന ബൈക്ക്‌ യാത്രയിൽ 14 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിടുകയാണ് അംബികയുടെ ലക്ഷ്യം. യാത്രയിൽ  രാജ്യത്തെ  25  റെയിൻബോ  എഫ്.എം. നിലയങ്ങളും അംബിക സന്ദർശിക്കും. റേഡിയോ എന്ന മാധ്യമത്തോടുള്ള ഇഷ്ടവും ആദവരും സഞ്ചാരവഴിയിൽ പങ്കിടുക എന്ന ആഗ്രഹവും അംബികയ്ക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *