കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
പുല്‍പ്പറമ്പില്‍ -തേവര്‍കണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷംരൂപയും, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡിന് ഫ്‌ളഡ് പദ്ധതിയില്‍ നാലുലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയില്‍ മൂന്നുലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, പി കൗലത്ത്, ഒ വേലായുധന്‍, ടി.പി അബ്ദുല്‍ അസീസ്, സി അബ്ദുറഹിമാന്‍, എം ചന്ദ്രന്‍, പി.കെ കൃഷ്ണന്‍കുട്ടി നായര്‍, കെ.സി മാമുക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

