സര്‍ക്കുലറില്‍ തന്നേക്കൊണ്ട്‌ നിര്‍ബ്ബന്ധിച്ച്‌ ഒപ്പിടുവിച്ചതാണെന്ന്‌ ബിഷപ്പ്‌ മാര്‍ ആന്റണി കരിയില്‍

കൊച്ചി : എറണാകുളം ,അങ്കമാലി രൂപതയില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെയും തന്റെയും പേരില്‍ 2022 ഏപ്രില്‍ 7 ന്‌ പുറപ്പെടുവിച്ച സംയുക്ത സര്‍ക്കുലര്‍ മൗണ്ട്‌ സെന്‍റ് തോമസിലെ കൂരിയ മുന്‍കൂട്ടി എഴുതി തയാറാക്കി തന്നെക്കൊണ്ട്‌ നിര്‍ബന്ധിച്ച ഒപ്പിടുവിച്ചതാണെന്ന്‌ അതിരൂപത മെത്രപോലീത്തന്‍ വികാരി ആര്‍ച്ച്‌ബിഷരപ്പ്‌ മാര്‍ ആന്റണി കരിയില്‍ .

മാര്‍ച്ച 8ന്‌എറണാകുളം അതിമെത്രാസന മന്ദിരത്തില്‍ കൂടിയ വൈദീകയോഗത്തില്‍ മാര്‍ ആന്റണി കരിയില്‍ തന്നെയാണിക്കാര്യം വ്യക്തമാക്കിയതെന്ന്‌ അതിരൂപത പി.ആര്‍ഒ ഫാദര്‍ മാത്യുകിലുക്കന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. മാര്‍ കരിയിലിന്റെ അനുവാദ പ്രകാരമാണ്‌ പ്രസ്‌താവന നല്‍കുന്നതെന്നും സിനഡ്‌ അംഗങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്‌ അദ്ദേഹം സര്‍ക്കുലറില്‍ ഒപ്പുവച്ചതെന്നും പി.ആര്‍.ഒ പറഞ്ഞു. സംയുക്ത സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ എറണാകുളം-അങ്കമാലി രൂപതക്ക്‌ ബാധകമല്ലെന്നും ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദീക യോഗം പ്രഖ്യാപിച്ചു. മാര്‍ കരിയിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗ തീരുമാനം.

ഓശാന ദിനത്തില്‍ ഏകീകൃത കുര്‍ബാന ആരംഭിക്കണമെന്നും അന്ന്‌ എറണാകുളം സെന്റ്‌മേരീസ്‌ ബസിലിക്കയില്‍ മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും ചേര്‍ന്ന്‌ കുര്‍ബാന നടത്തുമെന്നും സംയുക്ത സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അതിരൂപതയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ്‌ വൈദീക യോഗത്തില്‍ മാര്‍ കരിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →