യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ്. ചെയ്‌തു.റഷ്യന്‍ സൈന്യം യുക്രൈനില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റഷ്യക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ടുചെംയതു.58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.193 അംഗ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ്‌ത്തോടെയാണ് റഷ്യയെ പുറത്താക്കാനുളള തീരുമാനം പാസാക്കിയത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് ് വിരളമായി മാത്രമേ സംഭവിക്കാറുളളു.
ലിബിയന്‍ നേതാവ് ഗദ്ദാഫിക്കതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് 2011 ല്‍ ലിബിയയെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. 2022 ഫെബ്രുവരി 24ന് റഷ്യ യുക്രൈന്‍ അദിനിവേശം തുടങ്ങിയതിനുശേഷം യു.എന്‍ പാസാക്കുന്ന മൂന്നാമത്ത പ്രമേയമാണിത്.