തിരുവനന്തപുരം; സോളാര്‍ പീഡനക്കേസില്‍ ശക്തമായ സാഹചര്യ-ശാസ്‌ത്രീയ തെളിവുകള്‍ കണ്ടെത്തി മുന്നോട്ടുപോവന്‍ സിബിഐ തീരുമാനം. പത്തുവര്‍ഷം മുമ്പുളള സംഭവത്തില്‍ തെളിവുകള്‍ കണ്ടെടുക്കുക ശ്രമകരമാണ്. പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാവും മജിസ്‌ട്രേറ്റിനുമുന്നില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സിബിഐക്കുമുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്. 2012 മെയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്‌ഹൗസില്‍വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി എ.പി.അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ ദുരനുഭവമുണ്ടായെന്നും മന്ത്രിമന്ദിരത്തില്‍ നിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങിവരുമ്പോള്‍ ഡ്രൈവര്‍ മൊബൈലില്‍എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങള്‍ പരാതിക്കാരി സിബിഐക്ക്‌കൈമാറിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍,അടൂര്‍ പ്രകാശ്, എപി.ഏനില്‍കുമാര്‍ ,എപി അബ്ദുളളക്കുട്ടി, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി ആയിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കി സിബിഐ ആറ് എഫ്‌ഐആറുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്