കൊച്ചി: കല്യാണം കഴിക്കില്ലെന്ന വസ്‌തുത മറച്ചുവച്ച് സ്‌ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ലൈംഗിക കാര്യത്തില്‍ തീരുമാനമെടുക്കാനുളള സ്‌ത്രീയുടെ അദികാരത്തെ വ്യാജ വിവാഹ വാഗ്‌ധാനം നല്‍കി സ്വാധീനിക്കുകയോ ചെയ്‌താലെ പീഡിപിപിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്ന് ഹൈക്കോടതി. വിവാഹ വാഗ്‌ധാനം നല്‍കി പൂഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെ വിചാരണ കോടതിവിധിച്ച ജീവപര്യന്തം തടവ്‌ശിക്ഷയും പിഴയും റദ്ദാക്കി വെറുതെ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചെന്നതുകൊണ്ടുമാത്രം വിവാഹ വാഗ്‌ധാനം നല്‍കിപീഡിപ്പിച്ചെന്ന കുറ്റം ചു മത്താന്‍ കഴിയില്ലെന്ന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്‌ത്താഖ് ,ജസ്‌റ്രീസ് ഡോ.കൗസര്‍എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ഹെഞ്ച് വ്യക്തമാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിിധിക്കെതിരെ രാമചന്ദ്രന്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.രാമചന്ദ്രന്‍ ബന്ധുവായ യുവതിയെ വിവാഹ വാഗ്‌ധാനം നല്‍കി 2014 ഏപ്രിലില്‍ മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ് പീഡനത്തിനുശേഷം യുവതിയെ വീട്ടില്‍ തിരിച്ചെത്തിച്ച പ്രതി മൂന്നുദിവസം കഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു.
ഇയാള്‍ വ്യാജ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതാണെന്നും യുവതിയുടെ അനുമതിയോടെയല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നുമുളള പ്രോസിക്യൂഷന്‍ വാദം ഡിവിഷന്‍ ഹെഞ്ച് തളളി.പ്രതിയും യുവതിയും 10 വര്‍ഷമായി പ്രണയത്തിലായായിരുന്നു. സ്‌ത്രീധനമില്ലാതെ വിവാഹം നടത്താന്‍ പ്രതിയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുന്നു. അതിനാല്‍വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പറയാനാവില്ല. യുവതിയെ പ്രതി കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും വീട്ടുകാരുടെ എതിര്‍പ്പുമനൂലം വാഗ്‌ദാനം പാലിക്കാനായില്ലന്നും വ്യക്തമാണ് . ഇതിനെ വ്യാജ വാഗ്‌ദാനമായി കാണാനാവില്ല. യുവതിയുടെ അനുമതി ഇല്ലാതെയാണ് ശാരീരിക ബന്ധം എന്നതിന് തെളിവില്ല. പ്രതി വ്യാജ വാഗ്‌ദാനം നല്‍കിയെന്നോ വസ്‌തുതകള്‍ മറച്ചുവെച്ച ലൈംഗിക ബന്ധത്തിലേര്‍പ്പട്ടെന്നോ പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ആ നിലക്ക് സംശയത്തിന്റെ ആനുകൂല്യം നല്‌ഡകി പ്രതിയെ വിട്ടയക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

