അസാപിന്റെ കീഴിൽ ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾ 50 ശതമാനം സബ്‌സിഡിയോടെ പഠിക്കാൻ അവസരം. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് പ്രീമിയർ പ്രോ, അഡോബ് അഫ്റ്റർ ഇഫക്ട്‌സ്, അഡോബ് ഇല്ലസ്‌ട്രേറ്റർ, അഡോബ് ഇൻഡിസൈൻ, ആർടികുലേറ്റ് സ്‌റ്റോറിലൈൻ എന്നീ കോഴ്‌സുകൾക്കാണ് ഇളവ്. ആറ്മാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‌മെന്റിന് അവസരമൊരുക്കുമെന്ന് പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in/course/graphic-designer, 9495999750 , 9495999635.