സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലനം

ആലപ്പുഴ: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സും സംയുക്തമായി വനിതകള്‍ക്കായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഐ.ടി.ഐ.യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 

ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍, കോവിഡ്, പ്രളയം എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, സിംഗിള്‍ പേരന്റ്, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഒറ്റ പെണ്‍കുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് അവസരം. ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതം അവസരം ലഭിക്കും. 

അനെര്‍ട്ടിന്റെ വെബ്സൈറ്റിലെ(www.anert.gov.in)  ലിങ്ക് വഴി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 9188119431, 18004251803, 9188119404. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →