തിരുവനന്തപുരം: കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികളോട് ചോദിച്ചാൽ മതിയെന്ന് അദ്ദേഹം പ്രതികരിച്ചു. സിൽവർ ലൈൻ വിരുദ്ധ പ്രചാരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനും ഡിപിആർ തയാറാക്കാനും മാത്രമാണ് നിലവിലെ അനുമതിയെന്നും വി മുരളീധൻ കൂട്ടിച്ചർത്തു.
കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ലെന്നും കേരളം വിഹിതം വാങ്ങാതിരിക്കുന്നു എന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ആരോപണം തെറ്റാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്ധന വില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിയ്‌ക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നതെന്നും സില്‍വര്‍ ലൈനെതിരായ മുരളീധരന്റെ നീക്കങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി ആരോപിച്ചിരുന്നു.
വില കുറഞ്ഞ സമീപനമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്ന് വരുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് മുരളീധരനെന്നും കോടിയേരി പറഞ്ഞിരുന്നു.