തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പത്തുവയസുകാരന് ക്രൂര മർദനം. വീട്ടിലെ ഡ്രൈവറാണ് നാലുമാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കൂട്ടി പൊലീസിൽ പരാതി നൽകി. കേസിൽ വട്ടിയൂർക്കാവ് സ്വദേശി വിപിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യാത്തിൽ വിട്ടു.
2022 മാർച്ച് 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് അടിക്കുന്ന കാര്യം അച്ഛനും അമ്മയും അറിയുന്നത്. തുടർന്ന് ചോദിച്ചപ്പോഴാണ് വീട്ടിലെ ഡ്രൈവർ നാല് മാസമായി മർദ്ദിക്കുന്നകാര്യം കുട്ടി പറയുന്നത്. ഡോക്ടർമാർ പരിശോധിച്ചതോടെ കുട്ടിയുടെ ശരീരത്തിൽ കൂടുതൽ ക്ഷതങ്ങൾ കണ്ടെത്തി. പേടി കാരണം പറയാതിരുന്നതെന്ന് കുട്ടി
വിപിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിച്ച് മരിച്ചു. ഈ അവസ്ഥയിലുഒള്ള സഹതാപം കൊണ്ടു കൂടിയാണ് വിപിനെ ഈ വീട്ടിൽ ഡ്രൈവറായി ജോലിക്കെടുത്തത്.രണ്ടാഴ്ച മുമ്പ് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകി. പതിനാല് ദിവസത്തിന് ശേഷമാണ് ഡ്രൈവറായ വിപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മർദ്ദനത്തിനും ഭീഷണിപ്പെടുത്തലുമാണ് കേസ് എടുത്തതെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു

