10 മണിക്കൂര്‍ പവര്‍കട്ട് അനുഭവിച്ച് ശ്രീലങ്കന്‍ ജനത

കൊളംബോ: ഇന്ധനക്ഷാമവും ജനറേറ്ററുകളുടെ അഭാവവും മൂലം ഇന്നലെ മുതല്‍ ദിവസേന 10 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്. ഇതോടെ വ്യാപാരമേഖല അപ്പാടെ സ്തംഭിച്ചു.ഇന്ധനക്ഷാമം മൂലം ട്രക്കുകള്‍ ഓടാത്തതിനാല്‍ തുറമുഖങ്ങളില്‍ ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നു. ശ്രീലങ്കയുടെ മുഖ്യവരുമാനമാര്‍ഗമായ തേയില തുറമുഖങ്ങളിലെത്തിച്ച് കയറ്റിയയ്ക്കാനും സാധിക്കുന്നില്ല. ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതസംവിധാനം പാടേ സ്തംഭിച്ചു. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. കടലാസ് ക്ഷാമം മൂലം സ്‌കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ പാതിയാകുമ്പോഴേക്ക് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു സര്‍ക്കാര്‍ നിലപാട്. ഏപ്രില്‍ 14 നാണു ശ്രീലങ്കക്കാരുടെ പുതുവര്‍ഷം. 1948-ല്‍ രാജ്യം സ്വതന്ത്രമായശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ചയാണിതെന്നു സര്‍ക്കാര്‍തന്നെ വിലയിരുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →