കേന്ദ്രജീവനക്കാര്‍ക്ക് ഡി.എ. 3% കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത(ഡി.എ.) മൂന്നു ശതമാനം കൂട്ടി. ഇതോടെ 34 ശതമാനമായിക്കും കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത. ജനുവരി ഒന്നുമുതല്‍ പ്രാബല്യമുണ്ട്.ഏഴാം ശമ്പള കമ്മിഷന്റെ ശിപാര്‍ശനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണു ഡി.എ. വര്‍ധന. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭായോഗമാണു ഡി.എ. വര്‍ധനയ്ക്കുള്ള ശിപാര്‍ശ അംഗീകരിച്ചത്.പെന്‍ഷന്‍, ശമ്പളക്കാര്‍ക്കുള്ള ബത്ത വര്‍ധനയിലൂടെ 9544.50 കോടി രൂപയുടെ അധികബാധ്യതയാണ് പൊതുഖജനാവിന് ഉണ്ടാകുക. 47.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനം പ്രയോജനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →