ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2021ലെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരത്തിന് തുള്ളല്‍ കലാകാരന്‍ സി. ബാലകൃഷ്ണന്‍ അര്‍ഹനായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍ 1982 മുതല്‍ തുള്ളല്‍ കലാരംഗത്ത് സജീവമാണ്.
മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ചിന് അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ പുരസ്‌കാരം സമ്മാനിക്കും.