വനിതാ ഏകദിന ലോകകപ്പ്: സെമി പോരാട്ടം ആരംഭിച്ചു

വെല്ലിങ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി പോരാട്ടം ആരംഭിച്ചു. കരുത്തരായ ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസുമായാണ് ആദ്യ മത്സരം. പുലര്‍ച്ചെ 3.30ന് വെല്ലിങ്ടണിലാണു കളി.ഗ്രൂപ്പ്തലത്തിലെ ഏഴു മത്സരങ്ങളും ജയിച്ച് മുഴുവന്‍ പോയിന്റുമായാണ് ഓസീസ് വനിതകളുടെ വരവ്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ എലീസ പെറി ഇന്ന് ഓസ്ട്രേലിയക്കായി കളത്തിലിറങ്ങില്ല. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ അന്നാബെല്‍ സതര്‍ലാന്‍ഡ് പകരക്കാരിയാകും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ മുട്ടുമടക്കിയ ആനുകൂല്യത്തിലാണ് വെസ്റ്റിന്‍ഡീസ് സെമിയില്‍ പ്രവേശിച്ചത്. ഏഴുകളിയില്‍ മൂന്നു ജയവും മൂന്നു തോല്‍വിയുമാണ് വിന്‍ഡീസിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം ഉപേക്ഷിച്ച വകയില്‍ ലഭിച്ച ഒരു പോയിന്റും വെസ്റ്റിന്‍ഡീസിന്റെ അക്കൗണ്ടിലുണ്ട്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ ആറരയ്ക്ക് ഈ മത്സരം ആരംഭിക്കും. അടുത്തമാസം മൂന്നിന് രാവിലെ ആറരയ്ക്കാണു ഫൈനല്‍. ക്രൈസ്റ്റ് ചര്‍ച്ചാണ് കലാശപ്പോരാട്ടത്തിനു വേദിയാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →