ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ സിപിഎം നേതാക്കൾ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ ജോലി ചെയ്യാൻ തയാറായി എത്തിയ അധ്യാപകർക്ക് മർദ്ദനമേറ്റതായി പരാതി. ദേശീയ അധ്യാപക പരിഷത്തിന്റെ കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു, സുബാഷ് എന്നീ അദ്ധ്യാപകരാണ് മർദ്ദനത്തിനിരയായത്. സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെത്തി മർദ്ദിക്കുകയായിരുവെന്നാണ് അധ്യാപകരുടെ പരാതി.

പരിക്കേറ്റതിനെ തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് അധ്യാപകർ ജോലിക്കെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. അദ്ധ്യാപകരെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →