ബംഗളൂരു; ഹിജാബ് നിരോധനത്തിനിടയില്‍, കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. 3,440 കേന്ദ്രങ്ങളില്‍ 40,000 ക്ലാസ് മുറികളിലായി 8.76 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ‘ഹൈക്കോടതി ഉത്തരവിന് ശേഷം ഞങ്ങള്‍ ഹിജാബ് ധരിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ല. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് വരാമെന്നും എന്നാല്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്കും ഈ നിബന്ധന ബാധകമായിരിക്കു’ മെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷയുണ്ടാവില്ലെന്ന് മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹിജാബ് നിരോധനത്തിനിടയില്‍ കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചു
