തിരുവനന്തപുരം : രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി. ഞായറാഴ്ചയും ട്രഷറി പ്രവർത്തിക്കുന്നുണ്ട് കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ പണിമുടക്ക് ട്രഷറി പ്രവർത്തനത്തെ ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുൻകൂട്ടി അറിയാവുന്നതാണ്. എന്നാലും പെന്റിങ്ങിൽ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയിൽ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി
