ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷണച്ചുമതല ഏറ്റെടുത്ത് സി.ബി.ഐ.

കൊല്‍ക്കത്ത: ഹൈക്കോടതി ഇടപെടലില്‍ ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷണച്ചുമതല ഏറ്റെടുത്ത് സി.ബി.ഐ. എട്ടുപേരെ ചുട്ടുകൊന്ന ബിര്‍ഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തിലെ സംഭവസ്ഥലത്തെത്തി കേസന്വേഷണം ആരംഭിച്ചു.

പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിച്ച് കല്‍ക്കട്ട ഹൈക്കോടതി വെള്ളിയാഴ്ചയാണ് കേസ് സി.ബി.ഐക്കു െകെമാറിയത്. കോടതി നിര്‍ദേശം ഔദ്യോഗികമായി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. ഇരുപതംഗ സംഘമാണ് ഇന്നലെ ബോഗ്തുയിയിലെത്തിയത്. ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെത്തി സംഘം പരിശോധന നടത്തി. സി.ബി.ഐയുടെ ഭാഗമായ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി(സി.എസ്.എഫ്.എല്‍)യിലെ ഉദ്യോഗസ്ഥരും അഗ്‌നിക്കിരയായ വീടുകള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടുത്തമാസം ഏഴിനു മുമ്പ് സമര്‍പ്പിക്കണമെന്നാണു ഹൈക്കോടതി നിര്‍ദേശം. ഇതു പാലിക്കേണ്ടതുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലാകും അന്വേഷണമെന്നു സി.ബി.ഐ. അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി.കഴിഞ്ഞ 21 നാണ് ഗ്രാമത്തിലെ 10 വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ടുപേരെ ചുട്ടുകൊന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിനു പിന്നാലെയാണ് അജ്ഞാതസംഘം വീടുകള്‍ അഗ്‌നിക്കിരയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →