സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാക്ക് പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ മാസം 30 ന് ചേരുന്ന എൽ ഡി എഫ് യോഗത്തിൽ തീരുമാനം എടുക്കുമെന്ന് സ്വകാര്യ ബസ് ഉടമകളോട് ഉറപ്പ് നൽകിയതാണ്. ബസ് സമരത്തിന് പിന്നിൽ സ്ഥാപിത താത്പര്യമെന്ന് മന്ത്രി വിമർശിച്ചു. സർക്കാരിനെതിരെയല്ല സാധാരണക്കാർക്ക് എതിരെയാണ് സമരം നടുന്നത്. സ്വകാര്യ ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കാൻ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →