ബജ്റംഗ്ദള്‍ നേതാവിന്റെ കൊല: അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു

ബംഗളൂരു; ഷിമോഗയില്‍ ബജ്റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഫെബ്രുവരി 20നാണ് ബജ്റംഗ്ദള്‍ നേതാവായ ഹര്‍ഷ നാഗരാജ് കൊല്ലപ്പെട്ടത്. ഇയാള്‍ ഹര്‍ഷ ഹിന്ദു എന്ന പേരിലും അറിയപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലിസ് മാര്‍ച്ച് 2ന് പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുകയും ചെയ്തു. ഇയാളുടെ മരണത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് കര്‍ണാടക പോലിസിന്റെ വാദം. കൊലപാതകത്തെ ഹിജാബ് വിവാദമായി ബന്ധപ്പെടുത്താനും പോലിസ് ശ്രമിക്കുന്നുണ്ട്.ഫെബ്രുവരി 20ന് രാത്രി 9 മണിയോടെയായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →