തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുടേത് ആസൂത്രിതമായ വ്യാജപ്രചരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണം. ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പദ്ധതിക്ക് കേന്ദ്രാനുമതിയില്ല, പി.ആര്‍ ഏജന്‍സി പറഞ്ഞുകൊടുത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിമാര്‍ വരുമ്പോള്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വം കേള്‍ക്കുന്നത് പതിവാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമായി മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഒരുറപ്പും പ്രധാനമന്ത്രി മുന്‍പോട്ട് വയ്ക്കാത്തപ്പോള്‍ പദ്ധതി സങ്കീര്‍ണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നും റെയില്‍വേമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.