ഇടുക്കി ജില്ലയിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വികരിക്കണം : സിപിഐ

കട്ടപ്പന : ഇടുക്കി ജില്ലയിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാവുന്നതിനുളള നപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സിപിഐ കോഴിക്കാനം എബിജെ നഗർ ബ്രാഞ്ച്സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കാനം എബിജെ നഗറിൽ നടന്ന ബ്രാഞ്ച് സമ്മേളനം സിപിഐ ഇടുക്കി ജില്ലാകൗൺസിൽ അംഗം എം.വർഗ്ഗീസ് ഉത്ഘാടനം ചെയ്തു.

വാസുദേവന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം പിജെ റെജി വള്ളക്കടവ്, ലോക്കൽ സെക്രട്ടറി മോനച്ചൻ ആലാംപള്ളി, സിപിഐ എലപ്പാറമണ്ഡലം സെക്രട്ടറിയേറ്റ്അംഗം റോയിചെറിയാൻ, സിപിഐ എലപ്പാറമണ്ഡലംകമ്മറ്റി അംഗം ടിവി സഹദേവൻ എന്നിവർ അഭിവാദ്യംചെയ്ത് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ടി.വി വാസുദേവനേയും ,അസി:സെക്രട്ടറിയായി മിനിദാസിനെയും സമ്മേളനം തിരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →