അധിക സർവീസ്: മന്ത്രിയുടെ നിർദേശം അവ​ഗണിച്ച് കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ കെ.എസ്.ആർ.ടി.സി അധികൃതർ

കോഴിക്കോട് : അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ അധിക സർവീസ് നടത്തണമെന്ന ​ഗതാ​ഗത മന്ത്രിയുടെ നിർദേശം അവ​ഗണിച്ച് കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ കെ.എസ്.ആർ.ടി.സി അധികൃതർ. ബസുകളും ജീവനക്കാരും തീരെ കുറവായതിനാൽ അധിക സർവീസ് നടത്താനാവില്ലെന്നാണ് വിശദീകരണം.

സമരത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്ന് മന്ത്രി ആന്റണി രാജി അറിയിച്ചിരുന്നു. മുഴുവൻ ബസുകളും സർവീസ് നടത്തണമെന്നാണ് മന്ത്രിയുടെ കർശന നിർദേശം.
മറ്റ് ജില്ലകൾ തിരക്കനുസരിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ക്രമീകരിക്കുമ്പോഴാണ് കോഴിക്കോട് ജില്ലയിൽ മാത്രം അധിക സർവീസുകളില്ലാത്തത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക, മിനിമം ചാര്‍ജ് 12 രൂപയാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് പണിമുടക്ക് നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →