ഇടുക്കി: ഏഴുവയസുകാരനായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന് 73 വര്‍ഷത്തെ തടവും 1,60,000രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ കോടതി. മുരിക്കാശേരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ 2019ലാണ് സംഭവം. പുറത്തുപോയി വന്ന കുട്ടിയുടെ വല്യമ്മ സംഭവം നേരില്‍ കാണുകയും അവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസറ്റര്‍ ചെയ്‌ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്‌തരിച്ചു. 12 പ്രമാണങ്ങല്‍ ഹാജാരാക്കി. പ്രതിയായ പിതാവിനെ രക്ഷിക്കാന്‍ കുട്ടിയുടെ പിതാവ് വിചാരണാ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. എല്ലാ ശിക്ഷകളും ഒന്നിച്ച്‌നുഭവിച്ചാല്‍ മതിയാകും. ചുരുങ്ങിയത് 20 വര്‍ഷം പ്രതി ജയയിലിലാവും. പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിവിധ കുറ്റകൃത്യങ്ങളിലായി വിധിച്ച എല്ലാ ശിക്ഷകളും ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. ചുരുങ്ങിയത് 20 വര്‍ഷം പ്രതി ജയയിലിലാവും. പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

