ഇ.പി.എഫ്. പെന്‍ഷന്‍ മുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍നിന്നുള്ള പ്രതിമാസ പെന്‍ഷന്‍ മുടങ്ങിയവര്‍ ഉടന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്(ജീവന്‍ പ്രമാണ്‍) സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍, സമാന സ്വഭാവമുള്ള പൊതുകേന്ദ്രങ്ങള്‍, ബാങ്ക്, പോസ്റ്റ്ഓഫീസ്, ഇ.പി.എഫ്. ഓഫീസ് എന്നിവിടങ്ങളില്‍ ജീവന്‍ പ്രമാണ്‍ സമര്‍പ്പിക്കാം. ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊെബെല്‍ ഫോണ്‍ എന്നിവ കരുതണം. ജീവന്‍ പ്രമാണ്‍ സമര്‍പ്പിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവരും മൂന്നു വര്‍ഷമായി ജീവന്‍ പ്രമാണ്‍ സമര്‍പ്പിക്കാത്തവരും പി.എഫ്. ഓഫീസുമായി ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →