ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ ടുണീഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ സബിത തന്‍വാണി (19)യാണു കൊല്ലപ്പെട്ടത്. ലണ്ടന്‍സിറ്റി സര്‍വകലാശാലയിലെ സൈക്കോളജി വിദ്യാര്‍ഥിനിയാണു സബിത. കര്‍ക്കെന്‍വെല്ലിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫ്ളാറ്റില്‍ കഴുത്തിനു മാരകമുറിവേറ്റ നിലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു സബിതയെ കണ്ടെത്തിയത്. സംഭവത്തില്‍ സബിതയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ടുണീഷ്യക്കാരന്‍ മഹേര്‍ മറൂഫി(22)നെ സ്‌കോട്ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഇരുവരും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു
