റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നയതന്ത്രത്തിന്റെ 30ാം വാര്‍ഷികം: ഇസ്രായേല്‍ പ്രധാനമന്ത്രി രാജ്യത്തെത്തും

March 20, 2022 - 7:59 pm

ന്യൂഡല്‍ഹി: ഇന്ത്യാ- ഇസ്രായേല്‍ നയതന്ത്രത്തിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. കൃഷി, കാലാവസ്ഥാ വ്യതിയാനം, നൂതന സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനമെന്ന് നഫ്താലി ബെന്നറ്റ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വച്ചാണ് ബെന്നറ്റിനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് ഞങ്ങള്‍ വഴിയൊരുക്കുമെന്നും ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച് 2022 ഏപ്രില്‍ 2ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *