മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി ഈശ്വരിയെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു

കന്യാകുമാരി: തമിഴ്നാട്ടിൽ നടന്ന മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ശ്രിലങ്കൻ അഭയാർത്ഥിയെ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്യതു. കുളത്തൂപ്പുഴയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . കൊല്ലം നീണ്ടകരയിൽ നിന്നും ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും തമിഴ് നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിടുണ്ട്. ശ്രിലങ്കൻ ആഭയാർത്ഥികളെ തമിഴ്നാട്ടിൽ നിന്നും വിദേശരാജ്യങ്ങളിൽ രേഖകൾ ഇല്ലാതെ എത്തിക്കുന്ന മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി കരുണാനിധിയിടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി. ഇവർ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കുളത്തൂപ്പുഴ പ്ലാന്റേഷനിലെ തൊഴിലായിയാണ്.

കരുണാനിധിയുടെ നിർദ്ദേശ പ്രകാരം നീണ്ടകരയിൽ നിന്നും ഈശ്വരി വാങ്ങിയ മത്സ്യ ബന്ധന ബോട്ട് രൂപമാറ്റം വരുത്തി മനുഷ്യകടത്തിന് ഉപയോഗിച്ചുവെന്ന് തമിഴ്നാട് രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തി ആറ്മാസം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് ഇശ്വരിയെ കന്യാകുമാരിയിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യതത് ഗൂഡാലോചന മനുഷ്യകടത്ത് ഇന്ത്യൻ പാസ് പോർട്ട് നിയമങ്ങളുടെ ലംഘനം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഈശ്വരി ഇപ്പോൾ കന്യാകുമാരിയിലെ ജയിലിലാണ്. 2021 ആഗസ്റ്റിലാണ് ഈശ്വരി നിണ്ടകരയിൽ നിന്നും അൻപത് ലക്ഷം രൂപക്ക് ബോട്ട് വാങ്ങിയത്. ബോട്ട് തിരുനൽ വേലിയിൽ എത്തിച്ചശേഷം സെപ്തംബറിൽ അൻപത് പേരുമായി കാന‍ഡക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമേരിക്കൻ സൈന്യമാണ് ബോട്ട് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്നവർ അമേരിക്കയിൽ ജയിലിലാണ് തുടർന്ന് തമിഴ് നാട് ക്യൂബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത് കേസ്സിൽ ഏഴാം പ്രതിയാണ് ഈശ്വരി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →