കാഞ്ഞാർ: ഇടുക്കിയിൽ കാഴ്ച ശക്തിയില്ലാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചർ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്. സംഭവം ഒതുക്കിതീർക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്നും ആരോപണമുണ്ട്.രണ്ടായിരത്തി ഇരുപതിലായിലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെൺകുട്ടി. സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെൺകുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പെൺകുട്ടി സുഹൃ ത്തിനോട് വെളിപ്പെടുത്തുന്നത്.സുഹൃത്ത് വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.
എന്നാൽ കേസ് ഒതുക്കി തീർക്കാനായിരുന്നു അവരുടെ ശ്രമം. തുടർന്ന് കാഴ്ചപരിമിതരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഡിജിപിക്ക് പരാതി നൽകി. ഡിജിപിയുടെ നിർദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കാഞ്ഞാർ പൊലീസ് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തു.
പീഡനശ്രമം, വിവിധ പോക്സോ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം ഒതുക്കി തീർക്കാൻ ശ്രമച്ചെന്ന ആരോപണത്തിൽ സ്കൂൾ അധികൃതർക്കെതിരെ അന്വേഷണം തുടങ്ങിയതായും കാഞ്ഞാർ പൊലീസ് അറിയിച്ചു.