മുഖ്യമന്ത്രി പദം: ഗോവയിലും മണിപ്പുരിലും സാവന്തിനും ബീരേനും സാധ്യത

ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്നു സൂചന. ഭരണത്തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗോവയില്‍ പ്രമോദ് സാവന്തിന്റെയും മണിപ്പുരില്‍ എന്‍. ബിരേന്‍ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കാണു ബി.ജെ.പി. കേന്ദ്രനേതൃത്വം മുന്‍തൂക്കം നല്‍കുന്നതെന്നാണു റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. രണ്ടു നേതാക്കളും ഇന്നലെ മോദിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഹോളിക്കുശേഷമാകും സത്യപ്രതിജ്ഞയെന്നു നേരത്തെ തീരുമാനിച്ചിരുന്നു. മണിപ്പുരില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചല്ല ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബീരേന്‍ സിങ്ങിനോടാണു കേന്ദ്രനേതൃത്വത്തിനു പ്രതിപത്തിയെങ്കിലും ബിശ്വജിത് സിങ്, കോണ്‍ധൗജം ഗോവിന്ദാസ് സിങ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനത്തേക്കു കണ്ണെറിയുന്നുണ്ട്. ഗോവയില്‍ പ്രമോദ് സാവന്തിനൊപ്പം വിശ്വജിത് റാണയാണു മുഖ്യമന്ത്രിപദത്തിലേക്കു മുന്‍നിരയിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →