തൃശൂര്‍ : ഭാരതപുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് നാലുദിവത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുളള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന് സംശയിക്കുന്നു. തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്‌ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഇവര്‍ വിവരം അറയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദഗ്‌ദ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുളളു.