മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. ജോ ബൈഡന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്ല്യം ബണ്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന്‍ എന്നിവര്‍ക്കാണ് റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയത്. ജോ ബൈഡന്‍ അടക്കമുള്ള 13പേരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ‘സ്റ്റോപ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയതായി റഷ്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പകരമായാണ് പുടിന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ
