അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്ഞ ചടങ്ങ് വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിരിക്കുന്നത്. കൂടാതെ പഞ്ചാബിലെ ഖത്കര്‍ കലാന്‍ ഗ്രാമത്തില്‍ ചടങ്ങ് നടക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളും നടക്കുകയാണ്. ഡെല്‍ഹിക്ക് പുറമേ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. സത്യപ്രതിജ്ഞ ചടങ്ങിനായി 150 ഏക്കര്‍ ഗോതമ്പ് പാടം താല്‍ക്കാലികമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഏക്കര്‍ ഒന്നിന് 45,000 രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഇത്രയും ഭൂമി താല്‍ക്കാലികമായി ഏറ്റെടുത്തിരിക്കുന്നത്.
പഞ്ചാബില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി
