ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ മോചിതനായി. ചെന്നൈ പുഴല്‍ ജയിലില്‍ നിന്നാണ് പേരറിവാളന്‍ പുറത്തിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 31 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ ജയില്‍ മോചിതനായത്. ജയില്‍ മോചിതനായ പേരറിവാളനെ സ്വീകരിക്കാനായി അമ്മ അര്‍പ്പുതാമ്മാളും സുഹൃത്തുക്കളും പുഴല്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം.
പേരറിവാളന്‍ ജയില്‍ മോചിതനായി
