ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.

ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിപാടയില്‍ പങ്കെടുക്കാനെത്തിയതാണ്‌ കുട്ടികള്‍ . അഞ്ചുപേര്‍ കയറേണ്ടതിന്‌ പകരം 11 പേര്‍ കയറിയതാണ്‌ ലിഫറ്റ്‌ തകരാറിലാവാന്‍ കാരണം. ഉടന്‍ മുക്കത്തുനിന്ന്‌ ഫയര്‍ഫോഴ്‌സ്‌ സംഘം സ്ഥലത്തെത്തി ലിഫ്‌റ്റ്‌ ഡോര്‍ ഹൈഡ്രോളിക്ക്‌ ഉപകരണം ഉപയോഗിച്ച്‌ പരസ്‌പരം അകറ്റിയാണ്‌ കുട്ടികളെ രക്ഷപെടുത്തിയത്‌. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അബ്ദുഷുക്കൂറിന്റെ നേതൃത്വത്തിലുളള ഫയര്‍ഫോഴ്‌സ്‌ സംഘമാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →