കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന് ശ്രമച്ച കേസില്‍നമ്പര്‍18 ഹോട്ടലുടമ റോയി വയലാട്ടിനെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനക്കായി ആശുപത്രിയെത്തിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്‌മിറ്റ്‌ചെയ്‌തത്.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചിപോലീസ് റോയി വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. 2021 ഒക്ടോബറില്‍ നമ്പര്‍18 ഹോട്ടലില്‍ വച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി 10 മണിക്ക് പാര്‍ട്ടിഹാളില്‍വെച്ച് റോയി വലയലാട്ട് തന്നെയും മകളെയും കടന്ന് പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത അഞ്‌ജലിയും മൊബൈലില്‍ പകതര്‍ത്തിയെന്നുമാണ് കേസ്.2022 ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഇവര്‍ ഫോര്‍ട്ടുകൊച്ചി പോലീസില്‍ പരാതി നല്‍കിയത്. വിവരം പുറത്തുപറഞ്ഞാല്‍ ചിത്രം പുറത്തുവിുമെന്ന് പറഞ്ഞ് മൂന്നുപേരും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പറഞ്ഞു.
അതിനിടെ പോക്‌സോകേസില്‍ മൊഴി മാറ്റിപ്പറയാന്‍ റോയി വയലാട്ട് 50ലക്ഷം രൂപ വാഗ്‌ധാനം ചെയ്‌തതായി പരാതിക്കാരി വെളിപ്പെടുത്തി. അഞ്‌ജലിയെ കുടുക്കിത്തരാമെന്ന ഉരപ്പുനല്‍കിയെന്നും റോയിയുടെ പ്രതിനിധിയെന്നുപറഞ്ഞ് എത്തിയ അഭിഭാഷകന്‍ പറഞ്ഞതായി ഇവര്‍ പറയുന്നു.കേസിലെ മൂന്നാംപ്രതി കോഴിക്കോട് സ്വദേശിനി അഞ്ചലി റിമാ ദേവ് തനിക്ക് നല്‍കാനുളള പണം റോയി തിരികെ നല്‍കുമെന്നാണ് അറിയിച്ചത്.. കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന എസ്‌പി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല

