കൊച്ചി : കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദിപുവിന്റെ കൊലപാതക കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദിപുവിന്റെ അച്ഛന്‍ കുഞ്ഞൂഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റീസ് മേരി ജോസഫിന്റെ നടപടി.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്‌ജിക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശൂര്‍ ജില്ലാ സക്രട്ടറിയുടെ മകളാണ് ജഡ്‌ജിയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നോട്ടീസോ മറ്റ് രേഖകളോ നല്‍കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതിമാറ്റണമെന്നുമാണ് ആവശ്യം കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി

