ജോണ്‍ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊലപ്പെടുത്തിയ ജോണ്‍ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളര്‍ത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

ബിനോയ് വീട്ടില്‍ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളര്‍ത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോള്‍ ബിനോയിയെ എടുത്തുവളര്‍ത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങള്‍ അവര്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ക്ക് കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തില്‍ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.

വീട്ടില്‍ നിന്ന് മോഷണം പതിവായിരുന്നുവെന്നും വളര്‍ത്തമ്മ പറഞ്ഞു. വളര്‍ത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇയാളുള്‍പ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →