യുദ്ധത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് കൂട്ടകുഴിമാടമൊരുക്കി യുക്രൈന്‍

കീവ്: ചെര്‍നിഹീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കൂട്ടമായി മറവുചെയ്യാന്‍ വലിയ കിടങ്ങുകള്‍ തീര്‍ത്ത് യുക്രൈന്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.നഗരത്തിലെ പ്രധാന സെമിത്തേരി ഉള്‍പ്പെടെ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഇതോടെയാണ് വലിയ കിടങ്ങുകളെടുത്ത് അതില്‍ മൃതദേഹങ്ങള്‍ തല്‍ക്കാലത്തേക്കു മറവുചെയ്യുന്നത്. മരിച്ചവരെ തിരിച്ചറിയുന്നതിനായി പേരുവിവരങ്ങള്‍ ശവപ്പെട്ടിക്കൊപ്പം വയ്ക്കുന്നുണ്ട്. കിടങ്ങുകളില്‍നിന്ന് പിന്നീട് ഇവ പുറത്തെടുത്ത് സംസ്‌കരിക്കാനാണിത്.

യാറ്റ്സെവോയിലെ സെമിത്തേരി അടക്കം ബോംബാക്രമണത്തില്‍ തരിപ്പണമായി. ഈ സാഹചര്യത്തിലാണ് യാലോവ്സ്ചിനയില്‍ താല്‍ക്കാലിക കിടങ്ങുകള്‍ തീര്‍ത്തതെന്ന് ചെര്‍നിഹീവ് മേയര്‍ പ്രതികരിച്ചു. കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണിത്. മൃതദേഹങ്ങള്‍ നിരനിരയായി അതിലേക്ക് ഇറക്കുകയാണ്. ഹൃദയഭേദകം. യുക്രൈന്‍ ജനതയ്ക്കു മേലുള്ള കൂട്ടക്കുരുതി… ശവപ്പെട്ടികള്‍ തയാറാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മേയര്‍ വിതുമ്പി.11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഡസന്‍ കണക്കിനു ജഡങ്ങള്‍ നിരയായി കിടത്തിയിരിക്കുന്നതു കാണാം. രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.സി) പ്രോസിക്യൂട്ടേഴ്സ് ഇവിടെ വന്ന് ഇതൊക്കെ നേരിട്ടു കാണണമെന്നും മേയര്‍ ആത്രോഷെങ്കോ.യുദ്ധ കുറ്റകൃത്യങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസവും കൊടിയ വ്യോമാക്രമണമാണ് നഗരത്തിനു മേല്‍ ഉണ്ടായത്. കണ്ണില്‍ ചോരയില്ലാതെയാണ് റഷ്യന്‍ പൈലറ്റുമാര്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്. കുറഞ്ഞ ഉന്നതിയില്‍, ജനവാസ മേഖലയാണെന്ന് ശരിക്കും മനസ്സിലാക്കി തന്നെയാണ് ഈ കടുംെകെ. ആയിരക്കണക്കിന് അപ്പാര്‍ട്ട്മെന്റുകളാണ് റഷ്യ മണ്‍കൂനയാക്കിയതെന്നും മേയര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →