മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായി പാണക്കാട് സാദിക്കലി ശിഖാബ് തങ്ങള്‍ നിയമിതനാകും. നാളെ ചേരുന്ന ഉന്നതാധിരകാര സമിതിയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഖാബ് തങ്ങളുടെ ഖബറടക്കം 2022 മാര്‍ച്ച് 7 തിങ്കളാഴ്‌ച രാവിലെ പാണക്കാട് ജുമാ അത് പളളിയില്‍ നടക്കും.വൈകിട്ടോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2022 മാര്‍ച്ച 6 ഞായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാിരുന്നു ശിഖാബ് തങ്ങളുടെ അന്ത്യം.
പിഎംഎസ്‌എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജണ്‍ 15നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പരേതനായ മുഹമ്മദലി ശിഖാബ് തങ്ങള്‍, ഉമറലി ശിഖാബ് തങ്ങള്‍, ഖദീജ ബീവി എന്നിവരും സാദിഖലി ശിഖാബ് തങ്ങള്‍, അബ്ബാസലി ശിഖാബ് തങ്ങള്‍ ,മുല്ലാ ബീവി എന്നിവരും സഹോദരങ്ങളാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അദ്ധ്യക്ഷനും ആയിരത്തിലധികം മഹലുകലുടെ ഖാസിയുമായിരുന്നു ഹൈദരലി തങ്ങള്‍.



