റഷ്യയുക്രൈന്‍ മൂന്നാം ഘട്ട ചര്‍ച്ച തിങ്കളാഴ്ചയെന്ന് യുക്രൈന്‍ പ്രതിനിധി

കീവ്/ മോസ്‌കോ: റഷ്യയും യുക്രൈനും തമ്മിലുള്ള മൂന്നാം ഘട്ട ചര്‍ച്ച തിങ്കളാഴ്ചയുണ്ടാകും. യുക്രൈന്‍ പ്രതിനിധി സംഘാംഗമായ ഡേവിഡ് അരഖാമിയയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മറ്റ് വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. സംഘര്‍ഷം രൂക്ഷമായ കേന്ദ്രങ്ങളില്‍ നിന്ന് സാധാരണക്കാരുടെ ഒഴിപ്പിക്കലിന് മാനവിക ഇടനാഴി തുറക്കാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. എന്നാല്‍, ഇക്കാര്യം പൂര്‍ണമായി വിജയിച്ചിട്ടില്ല. അതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഇസ്രായേൽ സന്നദ്ധത അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →