ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപം തീപിടുത്തം: വൻദുരന്തം ഒഴിവായി

ഹരിപ്പാട് : ആലപ്പുഴയിൽ ഗ്യാസ് ഗോഡൗണിന് സമീത്ത് തീപിടുത്തം. കഴിഞ്ഞദിവസം വൈകുന്നേരം 5.30 ഓടെ അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. പറമ്പിന്റെ ഉടമ കരിയിലകൾ വലിച്ചു കൂട്ടി തീ ഇട്ടതിനെ തുടർന്നാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.

ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു.പറമ്പിലുണ്ടായിരുന്ന തെങ്ങിലേക്കും തേക്ക് മരത്തിലേക്കും തീ പടർന്നു കത്തി. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികളും നാട്ടുകാരും സമീപത്തെ വീട്ടിൽ നിന്ന് ഹോസ് വഴിയും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലും ബക്കറ്റുകളിലും വെള്ളം കോരി ഒഴിച്ചു തീ കൂടുതൽ പടരാതെ നോക്കുകയും വിവരമറിഞ്ഞ് ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു.

ഈ സമയത്ത് ഗോഡൗണിനുള്ളിൽ 200 ഓളം നിറ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു.തീ പിടിത്തമുണ്ടായ പറമ്പിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് ഗ്യാസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്, തീ പിടുത്തമുണ്ടായത് പകലായതിനാലും ,നാട്ടുകാരുടെ സമയോചിത ഇടപെടലും കാരണമാണ് വൻ ദുരന്തമൊഴിവായത്. സീനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ജയ്സസൺ പി ജോണിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസന്മാരായ ബിനോയ്, വിശ്വം, ആർ.ഷാജി, അരുൺ, സക്കീർ ഹുസൈൻ, ഹോം ഗാർഡുമാരായ അജയകുമാർ, സഞ്ജയ് എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →