റോക്കറ്റുകളില്‍ നിന്ന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പതാക നീക്കം ചെയ്ത് റഷ്യ

മോസ്‌കോ: റഷ്യന്‍ ബഹിരാകാശ ഏജന്‍സി (റോസ്‌കോസ്മോസ്) അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ പതാകകള്‍ നീക്കം ചെയ്തു. റോസ്‌കോസ്മോസ് മേധാവി ദിമിത്രി റോഗോസിനാണു ജപ്പാന്‍, യു.എസ്, യു.കെ. എന്നീരാജ്യങ്ങളുടെ പതാകകള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ജപ്പാനും യു.എസും യു.കെയും റഷ്യയ്ക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണു റോസ്‌കോസ്മോസ്. റഷ്യയുടെ വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന ബൈക്കോനൂരില്‍ നിന്നാണ് ദൃശ്യങ്ങള്‍. സോയൂസ് റോക്കറ്റില്‍ നിന്നാണു പതാകകള്‍ നീക്കിയത്. ‘ചില രാജ്യങ്ങളുടെ പതാകകള്‍ ഇല്ലെങ്കില്‍ റോക്കറ്റ് കൂടുതല്‍ മനോഹരമാണെന്ന്’ദിമിത്രി റോഗോസ് പറയുന്നതു കേള്‍ക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →