വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന്‍ അറസ്‌റ്റില്‍

മാന്നാര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെന്നിത്തല പ്രസാദം വീട്ടില്‍ ഭയങ്കരന്‍ അപ്പൂപ്പന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ (68) ആണ്‌ പിടിയിലായത്‌. 2022 ഫെബ്രുവരി 18നാണ്‌ സംഭവം. കോളേജിേേലക്ക്‌ പോകാന്‍ ബസ്‌ കയറാനായി ചെന്നിത്തല മഠത്തുംപടി ജംങ്‌ഷനില്‍കൂടി നടന്നുവന്ന വിദ്യാര്‍ത്ഥിനിയെ കല്ലുമ്മൂട്‌ ജംങ്‌ഷനില്‍ ഇറക്കാമെന്ന്‌ പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റുകയും പിന്നീട്‌ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

സംഭവം വിദ്യാര്‍ത്ഥിനി തന്റെ മാതാവിനോട്‌ പറഞ്ഞപ്പോള്‍ അത്‌ ചോദിക്കാനെത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്‌തതായി വിദ്യാര്‍ത്ഥിനി മാന്നാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ജി.സുരേഷിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

Share
അഭിപ്രായം എഴുതാം