മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണവും മന്ത്രി നിര്‍വഹിക്കും. 36-ാംമത് മൂലൂര്‍ അവാര്‍ഡിനായി ഡി. അനില്‍കുമാര്‍ രചിച്ച അവിയങ്കോര എന്ന കവിതാ സമാഹാരവും നവാഗത കവികള്‍ക്കായുള്ള എട്ടാമത് മൂലൂര്‍ പുരസ്കാരത്തിന് ജിബിന്‍ ഏബ്രഹാം എഴുതിയ ബുദ്ധന്റെ മകള്‍ എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
എംജി സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മൂലൂര്‍ സ്മാരക സമിതിയംഗം അനുതാരയെ യോഗം അനുമോദിക്കും. മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന് അധ്യക്ഷത വഹിക്കും. രാവിലെ 10ന് കവിസമ്മേളനം മലയാളം മിഷന് ഡയറക്ടറും കവിയുമായ മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്യും. മാനേജിംഗ് കമ്മിറ്റിയംഗം എ.ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

