രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി. നിലവില്‍ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് നീട്ടിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച രാജ്യാന്തര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഫ്ളൈറ്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. കഴിഞ്ഞ 2020 മാര്‍ച്ചിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →