റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം

February 26, 2022 - 10:39 pm

പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാല സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 15 ഗ്രന്ഥശാലകള്‍ക്ക് മൈക്ക്സെറ്റും, 15 ഗ്രന്ഥശാലകള്‍ക്ക് ടെലിവിഷനും നല്‍കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള ഉദ്ഘാടനം ചെയ്തു.

എട്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റോഷന്‍ ജേക്കബ്, അഡ്വ. ആര്‍.ബി.രാജീവ് കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എ.പി.സന്തോഷ്, പി.ബി ബാബു, വിജയകുമാര്‍, എം. മഞ്ജു, ബി.സുജ, എസ്. മഞ്ജു, ടി. സരസ്വതി, വിമലമധു ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *