മലപ്പുറം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷി വികസന പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പുഷ്പകൃഷിയുടെ കൃഷിരീതികള്‍, സംഭരണ- വിപണന മാര്‍ഗങ്ങള്‍ എന്നിവ പരിശീലന പരിപാടിയില്‍ പരിചയപ്പെടുത്തി. കേരള കാര്‍ഷിക സര്‍വകലാശാല അസി.പ്രൊഫസര്‍ ഡോ. മിനി ശങ്കര്‍, മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം അസോ.പ്രൊഫ ഡോ. പി.കെ.അബ്ദുല്‍ ജബാര്‍ എന്നിവര്‍ ക്ലാസെടുത്തു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രകാശ് പുത്തന്‍ മീത്തില്‍, എം.ഹരി, യു.നസീര്‍ എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: വേങ്ങര ബ്ലോക്ക് പുഷ്പകൃഷി; പരിശീലന പരിപാടി സംഘടിപ്പിച്ചു
