റഷ്യ – ഉക്രയിൻ യുദ്ധം; കുതിച്ചുയർന്ന് ക്രൂഡോയിൽ വില

മുംബൈ: യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ കുതിച്ചുയർന്ന് ക്രൂഡോയിൽ വില. എട്ടു വർഷത്തിനിടെ ആദ്യമായി ബെന്റ് ക്രൂഡോയിൽ ബാരൽ ഒന്നിന് നൂറു ഡോളർ കടന്നു.

2014ന് ശേഷമാണ് അസംസ്‌കൃത എണ്ണയുടെ വില നൂറു ഡോളര്‍ കടക്കുന്നത്. യുദ്ധം തുടർന്നാൽ വില 140 ഡോളർ വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. 2021 ഓഗസ്റ്റിൽ ശരാശരി എഴുപത് ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. നവംബറിൽ എൺപതിന് അടുത്തെത്തിയെങ്കിലും പിന്നീട് തിരിച്ചിറങ്ങി. ഇതാണിപ്പോൾ നൂറു കടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണയുത്പാദക രാഷ്ട്രമാണ് റഷ്യ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →